100 മീറ്ററില്‍ പുതിയ റിക്കാര്‍ഡ് കുറിച്ച് മണികാന്ത ഹൊബ്ളിദാര്
Thursday, October 12, 2023 2:14 AM IST
ബംഗളൂരു: പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ പുതിയ ദേശീയ റിക്കാർഡ്. ബംഗളൂരുവിൽ നടക്കുന്ന 62മത് ദേശീയ ഓപ്പണ്‍ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ സർവീസസിന്റെ മണികാന്ത ഹൊബ്ളിദാറാണ് 10.23 സെക്കൻഡിൽ ഓടിയെത്തി പുതിയ ദേശീയ റിക്കാർഡ് പേരിലാക്കിയത്.
2016ൽ ന്യൂഡൽഹിയിൽ നടന്ന നാഷണൽ ഫെഡറേഷൻ കപ്പിൽ 10.26 സെക്കൻഡിൽ ഓടിയെത്തിയ അമിയ മല്ലിക്കിന്റെ റിക്കാർഡ് ഇതോടെ പഴങ്കഥയായി. 100 മീറ്റർ സെമി ഫൈനലിന്റെ മൂന്നാം ഹീറ്റിലായിരുന്നു 21കാരനായ മണികാന്തയുടെ പ്രകടനം.