ശുഭ്മൻ ഗിൽ ഐസിസിയുടെ ഏറ്റവും മികച്ച പുരുഷതാരം.
Monday, February 13, 2023 11:58 PM IST
ദുബായ്: ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗിൽ ഐസിസിയുടെ ജനുവരിയിലെ ഏറ്റവും മികച്ച പുരുഷതാരം. ന്യൂസിലൻഡിന്റെ ഡെവണ്‍ കോണ്‍വേ, ഇന്ത്യയുടെതന്നെ മുഹമ്മദ് സിറാജ് എന്നിവരെ മറികടന്നാണു ഗിൽ പുരസ്കാരം നേടിയത്.
ജനുവരിയിൽ ഏകദിനത്തിലും ട്വന്റി 20യിലും തകർപ്പൻ ഫോമിൽ കളിച്ച ഗിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണു നേട്ടത്തിലെത്തിയത്. രണ്ടു ഫോർമാറ്റിൽനിന്നുമായി 567 റണ്‍സ് ഗിൽ അടിച്ചുകൂട്ടി.
ഇംഗ്ലണ്ടിന്റെ അണ്ടർ 19 ടീം നായിക ഗ്രേസ് സ്ക്രൈവൻസ് മികച്ച വനിതാതാരമായി. ഇതോടെ, ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാതാരമെന്ന റിക്കാർഡ് ഗ്രേസ് സ്വന്തമാക്കി.