കേ​​പ്ടൗ​​ണ്‍ (ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക): ഐ​​സി​​സി 2023 വ​​നി​​താ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ന് വൈ​​ര​​പോ​​രാ​​ട്ടം. ചി​​ര​​വൈ​​രി​​ക​​ളാ​​യ ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ഇ​​ന്ന് നേ​​ർ​​ക്കു​​നേ​​ർ. കേ​​പ്ടൗ​​ണി​​ലെ ന്യൂ​​ലാ​​ൻ​​ഡ്സ് ക്രി​​ക്ക​​റ്റ് മൈ​​താ​​ന​​ത്ത് ഇ​​ന്ത്യ​​ൻ സ​​മ​​യം വൈ​​കു​​ന്നേ​​രം 6.30നാ​​ണ് മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​ക.

സ്മൃതി മ​​ന്ദാ​​ന പു​​റ​​ത്ത്

കൈ​​വി​​ര​​ലി​​നു പ​​രി​​ക്കേ​​റ്റ വൈ​​സ് ക്യാ​​പ്റ്റ​​ൻ സ്മൃ​​തി മ​​ന്ദാ​​ന ഇ​​ല്ലാ​​തെ​​യാ​​ണ് ഇ​​ന്ത്യ ഇ​​ന്നിറ​​ങ്ങു​​ന്ന​​ത്. സ്മൃ​​തി​​യു​​ടെ കൈ​​വി​​ര​​ലി​​ന് പൊ​​ട്ട​​ൽ ഇ​​ല്ലെ​​ന്ന് ടീം ​​പ​​രി​​ശീ​​ല​​ക​​ൻ ഋ​​ഷി​​കേ​​ശ് ക​​നി​​ക്ത​​ർ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. 15ന് ​​വെ​​സ​​റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ ന​​ട​​ക്കു​​ന്ന ഇ​​ന്ത്യ​​യു​​ടെ അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ൽ സ്മൃ​​തി മ​​ന്ദാ​​ന തി​​രി​​ച്ചു​​വ​​രാ​​നു​​ള്ള സാ​​ധ്യ​​ത ഇ​​തോ​​ടെ തെളിഞ്ഞു.


വി​​ൻ​​ഡീ​​സ്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ഇ​​ന്ത്യ ടീ​​മു​​ക​​ൾ ഉ​​ൾ​​പ്പെ​​ട്ട ത്രി​​രാ​​ഷ്‌ട്ര ​​പ​​ര​​ന്പ​​ര​​യ്ക്കി​​ടെ തോ​​ളി​​നു പ​​രി​​ക്കേ​​റ്റ ക്യാ​​പ്റ്റ​​ൻ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ പൂ​​ർ​​ണ ആ​​രോ​​ഗ്യ​​വ​​തി​​യാ​​ണെ​​ന്നും ക​​നി​​ക്ത​​ർ അ​​റി​​യി​​ച്ചു.

ല​​ങ്ക​​ൻ ജ​​യം

ലോ​​ക​​ക​​പ്പ് ഉ​​ദ്ഘാ​​ട​​നമ​​ത്സ​​ര​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ ശ്രീ​​ല​​ങ്ക തോ​​ൽ​​പ്പി​​ച്ചു. ആ​​വേ​​ശ​​ക​​ര​​മാ​​യ മ​​ത്സ​​ര​​ത്തി​​ൽ മൂ​​ന്ന് റ​​ണ്‍​സി​​നാ​​യി​​രു​​ന്നു ല​​ങ്ക​​ൻ ജ​​യം. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ ശ്രീ​​ല​​ങ്ക ച​​മാ​​രി അ​​ട്ട​​പ്പ​​ട്ടു (68), വി​​ശ്മി ഗു​​ണ​​ര​​ത്നെ (35) എ​​ന്നി​​വ​​രു​​ടെ ബാ​​റ്റിം​​ഗ് പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ 20 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 129 റ​​ണ്‍​സ് നേ​​ടി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ മ​​റു​​പ​​ടി 126ൽ ​​അ​​വ​​സാ​​നി​​ച്ചു.