ഫേലിക്സ് എത്തി ചുവപ്പു കണ്ടു...
Saturday, January 14, 2023 12:32 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ ചെൽസിയിൽ എത്തിയ 24 മണിക്കൂറിനുള്ളിൽ മൈതാനത്തിറങ്ങിയ പോർച്ചുഗൽ താരം ജ്വാവോ ഫേലിക്സ് ചുവപ്പുകാർഡ് കണ്ട് പുറത്ത്.
പ്രീമിയർ ലീഗിൽ ഫുൾഹാമിന് എതിരായ എവേ പോരാട്ടത്തിന്റെ 58-ാം മിനിറ്റിലാണ് ഫേലിക്സ് ചുവപ്പു കണ്ട് പുറത്തായത്. സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് 2022-23 സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾക്കായാണ് ഫേലിക്സിനെ ചെൽസി ലോണ്‍ വ്യവസ്ഥയിൽ സ്വന്തമാക്കിയത്.
ഫുൾഹാമിനെതിരായ മത്സരത്തിൽ 2-1ന് ചെൽസി തോറ്റു. വിവിധ പോരാട്ടങ്ങളിലായി അവസാനം കളിച്ച എട്ട് മത്സരങ്ങളിൽ ചെൽസിയുടെ ആറാം തോൽവിയാണിത്.