പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്
Sunday, December 29, 2024 12:04 AM IST
ന്യൂഡൽഹി: ആപ്പിനുള്ളിൽ തന്നെ ഡോക്യുമെന്റുകൾ നേരിട്ട് സ്കാൻ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്.
ഈ സംവിധാനത്തിലൂടെ ഡോക്യുമെന്റ് ഷെയറിംഗ് ലളിതമാക്കുന്നതിൽ ഒരു ചുവട് മുന്നോട്ട് വയ്ക്കുകയാണ് വാട്ട്സ്ആപ്പ്. ഐഒഎസ് അപ്ഡേറ്റിനുള്ള ഏറ്റവും പുതിയ വാട്സ്ആപ്പ് പതിപ്പായ 24.25.80 ഉള്ള ചില ഉപയോക്താക്കൾക്കാണ് ഈ സേവനം നിലവിൽ ലഭ്യമായിട്ടുള്ളത്.
ഈ ഫീച്ചറിലൂടെ വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് ബാഹ്യ സ്കാനിംഗ് ടൂളുകളോ തേർഡ് പാർട്ടി ആപ്പുകളോ ആവശ്യമില്ലാതെ തന്നെ അവരുടെ ഡിവൈസിന്റെ കാമറ ഉപയോഗിച്ച് ഒരു ഡോക്യുമെന്റ് വേഗത്തിൽ സ്കാൻ ചെയ്യാൻ കഴിയും. വരും ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കൾക്ക് ഫീച്ചർ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.