സാങ്കേതിക തകരാർ: ടെസ്ല ഏഴുലക്ഷത്തോളം കാറുകൾ തിരിച്ചുവിളിക്കുന്നു
Sunday, December 22, 2024 1:16 AM IST
ന്യൂയോർക്ക്: ടയർ പ്രഷർ മോണിറ്റിംഗ് സിസ്റ്റത്തിലെ മുന്നറിയിപ്പ് ലൈറ്റിൽ പ്രശ്നങ്ങൾ കണ്ടതിനെത്തുടർന്ന് ടെസ്ല ഏഴു ലക്ഷത്തോളം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു.
2024 മോഡൽ സൈബർട്രക്, 2017-2025 മോഡൽ 3, 2020-2025 മോഡൽ വൈ എന്നീ വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നതെന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ കത്തിൽ പറയുന്നു.
ഡ്രൈവ് സൈക്കിളുകൾക്കിടയിൽ വാഹനങ്ങളിലെ ടയർ പ്രഷർ മോണിറ്റിംഗ് സിസ്റ്റം മുന്നറിയിപ്പ് ലൈറ്റ് പ്രവർത്തിക്കുന്നില്ല, ഇതിലൂടെ ഡ്രൈവർക്കു ടയറിൽ പ്രഷർ കുറയുന്നവെന്ന കാര്യം അറിയാൻ സാധിക്കുന്നില്ല.
പ്രശ്നം പരിഹരിക്കാൻ സൗജന്യ സോഫ്റ്റ് വേർ അപ്ഡേറ്റ് നൽകുന്നുണ്ടെന്ന് ടെസ്\ല അറിയിച്ചു.