ടി. ആന്റോ ജോർജ് സൗത്ത് ഇന്ത്യൻ ബാങ്ക് സിഇഒ
Monday, December 23, 2024 11:17 PM IST
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സിഒഒ) ആയി ടി. ആന്റോ ജോർജിനെ നിയമിച്ചു. ബാങ്കിന്റെ എച്ച്ആർ ആൻഡ് ഓപ്പറേഷൻസ് ചീഫ് ജനറൽ മാനേജരായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു പതിറ്റാണ്ടിലേറെ പരിചയസന്പത്തുള്ള ആന്റോ ജോർജ് രാജ്യത്തെ മെട്രോ ശാഖകളിലടക്കം ബ്രാഞ്ച് ഹെഡ്, ചെന്നൈ, ഹൈദരാബാദ്, ഡൽഹി മേഖലകളുടെ റീജണൽ ഹെഡ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
ഇന്റേണൽ ഓഡിറ്റ് ആൻഡ് വിജിലൻസ്, ഫ്രോഡ് മാനേജ്മെന്റ്, കോർപറേറ്റ്/റീട്ടെയിൽ/അഗ്രികൾച്ചർ ക്രെഡിറ്റ്, ബാങ്കിംഗ് ഓപ്പറേഷൻസ്, ഗവണ്മെന്റ് ലൈസൻസ്, എച്ച്ആർ ഓപ്പറേഷൻസ്, ബിസിനസ് ഡെവലപ്മെന്റ്, പ്രോഡക്ട് മാനേജ്മെന്റ്, ന്യൂ ബ്രാഞ്ച് സെറ്റപ്പുകൾ, ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ്, പീപ്പിൾ മാനേജ്മെന്റ് എന്നീ മേഖലകളിൽ വിദഗ്ധനാണ്.