ബാങ്ക് ഓഫ് ബറോഡ ശാഖ ഇരിട്ടിയില്‍
Saturday, December 28, 2024 12:08 AM IST
കണ്ണൂര്‍: ഇരിട്ടിയില്‍ ബാങ്ക് ഓഫ് ബറോഡയുടെ പുതിയ ശാഖ ആരംഭിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
എടിഎം ഉദ്ഘാടനം പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി നിര്‍വഹിച്ചു. എറണാകുളം സോണ്‍ ജനറല്‍ മാനേജര്‍ ശ്രീജിത്ത് കൊട്ടാരത്തില്‍, കോഴിക്കോട് റീജണല്‍ ഹെഡ് ബി. കണ്ണന്, ഫാ. ജോസഫ് കളരിക്കല്‍, ബ്രാഞ്ച് ഹെഡ് ആല്വിന് ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.