പഴയ ഫോണുകളിൽ ജനുവരി മുതൽ വാട്സ്ആപ്പ് നിശ്ചലമാകും
Monday, December 23, 2024 11:17 PM IST
ന്യൂയോർക്ക്: 2025 ജനുവരി മുതൽ ചില പഴയ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് ലഭ്യമാകില്ലെന്ന് അറിയിച്ച് മെറ്റ.
പഴയ സ്മാർട്ട്ഫോണുകളിലെ ഹാർഡ്വേറിന് വാട്സ്ആപ്പിലെ പുതിയ ഫീച്ചറുകളെ പിന്തുണയ്ക്കാൻ സാധിക്കാത്തതിനാലാണ് പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നത്.
മെറ്റയുമായി യോജിച്ചതിനു ശേഷം നിരവധി ഫീച്ചറുകളാണ് വാട്സ്അപ്പ് അവതരിപ്പിച്ചത്. 2025 ജനുവരി ഒന്നു മുതൽ ഏകദേശം 20 സ്മാർട്ട്ഫോണുകളിൽ ആപ്പ് പ്രവർത്തിക്കില്ലെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.
സാംസങ്, മോട്ടറോള, എച്ച്ടിസി, എൽജി, സോണി എന്നീ ബ്രാൻഡുകളുടെ ചില സ്മാർട്ട്ഫോണുകളിലാണ് വാട്സ്ആപ്പ് പ്രവർത്തനരഹിതമാകുക. എല്ലാവർഷവും ഇത്തരത്തിൽ പഴയ മോഡലുകളിൽ വാട്സ്ആപ്പ് പ്രവർത്തനം അവസാനിപ്പിക്കാറുണ്ട്.
വാട്സ്ആപ്പിനു പുറമേ മറ്റ് മെറ്റ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയും ഈ ഫോണുകളിൽ സപ്പോർട്ട് ചെയ്യില്ല.
ഐഒഎസ് 15.1 പതിപ്പുകളിലും അതിനു മുന്‍പുള്ള പതിപ്പുകളിലും പ്രവർത്തിക്കുന്ന ഐഫോണുകളിൽ വാട്സ്ആപ്പ് ലഭിക്കില്ലെന്ന് മെറ്റ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവയിൽ 2025 മേയ് മുതൽ വാട്സ്ആപ്പ് പ്രവർത്തനരഹിതമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കുന്ന പ്രധാന സ്മാർട്ട്ഫോണുകൾ ഇവയാണ്
●സാംസങ് ഗാലക്സി എസ് 3
●സാംസങ് ഗാലക്സി നോട്ട് 2
●സാംസങ് ഗാലക്സി എയ്സ് 3
●സാംസങ് ഗാലക്സി എസ് 4 മിനി
●മോട്ടോ ജി (ഫസ്റ്റ് ജെൻ)
●മോട്ടോറോള റേസർ എച്ച്ഡി
●എച്ച്ടിസി വണ്‍ എക്സ്
●എച്ച്ടിസി വണ്‍ എക്സ് പ്ലസ്
●എച്ച്ടിസി ഡിസയർ 500
●എച്ച്ടിസി ഡിസയർ 601
●എച്ച്ടിസി ഒപ്റ്റിമസ് ജി
●എച്ച്ടിസി നെക്സസ് 4
●എൽജി ജി2 മിനി
●എൽജി എൽ90
●സോണി എക്സ്പീരിയ ഇസഡ്
●സോണി എക്സ്പീരിയ എസ്പി
●സോണി എക്സ്പീരിയ ടി
●സോണി എക്സ്പീരിയ വി