മുത്തൂറ്റ് ഫിന്‍കോര്‍പ് എന്‍സിഡി: 300 കോടി സമാഹരിക്കും
Saturday, December 28, 2024 12:08 AM IST
കൊച്ചി: കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചേഴ്സുകളിലൂടെ (എന്‍സിഡി) മുത്തൂറ്റ് ഫിന്‍കോര്‍പ് 300 കോടി രൂപ സമാഹരിക്കും.
ആയിരം രൂപ മുഖവിലയുള്ള എന്‍സിഡികൾ കന്പനി ലഭ്യമാക്കിയിട്ടുണ്ട്. തുടര്‍വായ്പകള്‍, സാമ്പത്തികസഹായം, കമ്പനിയുടെ നിലവിലുള്ള കടങ്ങളുടെ മുതലും പലിശയും തിരിച്ചടയ്ക്കല്‍, പൊതുവായ കോര്‍പറേറ്റ് ചെലവുകള്‍ തുടങ്ങിയവയ്ക്കായിരിക്കും സമാഹരിക്കുന്ന തുക വിനിയോഗിക്കുക.
100 കോടി രൂപയാണ് ഇപ്പോഴത്തെ അടിസ്ഥാന എന്‍സിഡി വിതരണം. മുത്തൂറ്റ് ഫിന്‍കോര്‍പ് വണ്‍ ആപ്, 3600ല്‍പ്പരം ശാഖകള്‍ എന്നിവ വഴി എന്‍സിഡികൾക്ക് അപേക്ഷിക്കാം.