ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് സം​രം​ഭ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ഉ​ദ്യം ര​ജി​സ്ട്രേ​ഷ​നെ​ടു​ത്ത സം​രം​ഭ​ങ്ങ​ളു​ടെ എ​ണ്ണം 3.21 കോ​ടി​യാ​യി. ഇ​തി​ൽ 3.12 കോ​ടി​യും സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ളാ​ണ്.

7.31 ല​ക്ഷം ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളും മ​റ്റു​ള്ള​വ ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​മാ​ണ്. ഇ​തു​വ​രെ​യാ​യി 21 കോ​ടി തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ച്ചു. ഇ​തി​ൽ 5.45 കോ​ടി സ്ത്രീ​ക​ളാ​ണ്. കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ണ​ക്കാ​ണി​ത്.

കേ​ര​ള​ത്തി​ലും ര​ജി​സ്ട്രേ​ഷ​ൻ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മൊ​ത്തം 7.64 ല​ക്ഷം സം​രം​ഭ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​തി​ൽ 7.44 ല​ക്ഷം സം​രം​ഭ​ങ്ങ​ളും സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ളാ​ണ്. 19,047 സം​രം​ഭ​ങ്ങ​ൾ ചെ​റു​കി​ട മേ​ഖ​ല​യി​ൽ നി​ന്നാ​ണ്.


ബാ​ക്കി ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​മാ​ണ്.​അ​ഞ്ചു​മാ​സം കൊ​ണ്ടാ​ണ് ഒ​രു​ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ സം​രം​ഭ​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ജൂ​ണ്‍ വ​രെ 6.3 ല​ക്ഷം സം​രം​ഭ​ങ്ങ​ളാ​യി​രു​ന്നു ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്ത​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സം​രം​ഭ​ക​വ​ർ​ഷം പ​ദ്ധ​തി​യും ര​ജി​സ്ട്രേ​ഷ​ന് കു​തി​പ്പേ​കി.

വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ​ക്ക് ഉ​ത്തേ​ജ​ന​മേ​കാ​നാ​യി കേ​ന്ദ്ര-​സൂ​ക്ഷ്മ ചെ​റു​കി​ട-​ഇ​ട​ത്ത​രം മ​ന്ത്രാ​ല​യ​മാ​ണ് ഉ​ദ്യം ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ്പി​ലാ​ക്കി​യ​ത്. സം​രം​ഭ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ആ​നു​കൂ​ല്യം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മാ​ണ്. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്.