നന്തിലത്ത് ജി-മാർട്ടിൽ മെഗാ ഇയർ എൻഡ് സെയിൽ
Saturday, December 28, 2024 12:08 AM IST
തൃശൂർ: സൗത്ത് ഇന്ത്യയിലെ പ്രമുഖ ഗൃഹോപകരണ - ഇലക്ട്രോണിക് - ഡിജിറ്റൽ വിതരണശൃംഖലയായ ഗോപു നന്തിലത്ത് ജി-മാർട്ടിൽ മെഗാ ഇയർഎൻഡ് സെയിൽ ആരംഭിച്ചു.
പ്രമുഖ കന്പനികളുടെ ഗൃഹോപകരണങ്ങളും പ്രമുഖ ബ്രാൻഡുകളുടെ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവയും ഡിജിറ്റൽ ആക്സസറീസും അടക്കം വിപുലമായ ശേഖരമാണു കേരളത്തിലുടനീളമുള്ള നന്തിലത്ത് ജി-മാർട്ട് ഷോറൂമുകളിൽ ഒരുക്കിയിട്ടുള്ളത്.
മെഗാ ഇയർ എൻഡ് സെയിലിന്റെ ഭാഗമായി തെരഞ്ഞെടുത്ത ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ ഡിസ്കൗണ്ട് നേടാം. ഇതിനു പുറമേ ജി-മാർട്ട് ബെൻസാ ബെൻസാ ഓഫർ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ബംപർ സമ്മാനമായി ഒരു മെഴ്സിഡസ് ബെൻസ് കാറും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് അഞ്ച് മാരുതി എസ്പ്രസോ കാറുകളും സമ്മാനമായി ലഭിക്കും.
ജനുവരി അഞ്ചുവരെ ഫെഡറൽ ബാങ്കിന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 10 ശതമാനം വരെ കാഷ്ബാക്ക് ലഭിക്കുന്ന ഒരു സ്പെഷൽ സ്കീമും ഒരുക്കിയിട്ടുണ്ട്.