കൊ​​​ച്ചി: 2024 വി​​​ട വാ​​​ങ്ങു​​​മ്പോ​​​ള്‍ സം​​​സ്ഥാ​​​ന​​​ത്ത് വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​​​​ന്‍റെ സ്വ​​​ര്‍​ണ​​​വ​​​ര്‍​ഷ​​​മാ​​​ണു ക​​​ട​​​ന്നു​​പോ​​​കു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ സ്വ​​​ര്‍​ണ​​​വി​​​ല പ​​​വ​​​ന് വീ​​​ണ്ടും 57,000 രൂ​​​പ ക​​​ട​​​ന്നു. ഗ്രാ​​​മി​​​ന് 25 രൂ​​​പ​​​യും പ​​​വ​​​ന് 200 രൂ​​​പ​​​യു​​​മാ​​​ണ് വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 7,125 രൂ​​​പ​​​യും പ​​​വ​​​ന് 57,000 രൂ​​​പ​​​യു​​​മാ​​​യി.

2024 ജ​​​നു​​​വ​​​രി ര​​​ണ്ടി​​​നു ഗ്രാ​​​മി​​​ന് 5,875 രൂ​​​പ​​​യും പ​​​വ​​​ന് 47,000 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു സ്വ​​​ര്‍​ണ​​​വി​​​ല. ഒ​​​ക്ടോ​​​ബ​​​ര്‍ 31 ന് ​​​ഗ്രാ​​​മി​​​ന് 7,455 രൂ​​​പ​​​യും പ​​​വ​​​ന് 59,640 രൂ​​​പ​​​യു​​​മാ​​​യി സ്വ​​​ര്‍​ണ​​​വി​​​ല ഉ​​​യ​​​ര്‍​ന്നു. ഏ​​​ക​​​ദേ​​​ശം 27 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വി​​​ല വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ സ്വ​​​ര്‍​ണ​​​ത്തി​​​ല്‍ പ്ര​​​തി​​​ഫ​​​ലി​​​ച്ച​​​ത്.

അ​​​ന്താ​​​രാ​​ഷ്‌​​ട്ര സ്വ​​​ര്‍​ണ​​​വി​​​ല 2019ല്‍ ​​​ട്രോ​​​യ് ഔ​​​ണ്‍​സി​​​ന് 1300 ഡോ​​​ള​​​ര്‍ ലെ​​​വ​​​ലി​​​ല്‍നി​​​ന്നും 2076 ഡോ​​​ള​​​ര്‍ വ​​​രെ ഉ​​​യ​​​ര്‍​ന്നി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, ക​​​ഴി​​​ഞ്ഞ നാ​​​ല​​​ഞ്ചു വ​​​ര്‍​ഷ​​​മാ​​​യി 1700 - 2000 ഡോ​​​ള​​​റി​​​ല്‍നി​​​ന്നു കാ​​​ര്യ​​​മാ​​​യി ഉ​​​യ​​​ര്‍​ച്ച​​​യി​​​ല്ലാ​​​തെ നി​​​ല​​​നി​​​ന്നി​​​രു​​​ന്നു.

അ​​​ന്താ​​​രാ​​ഷ്‌​​ട്ര സ്വ​​​ര്‍​ണ​​​വി​​​ല ട്രോ​​​യ് ഔ​​​ണ്‍​സി​​​ന് 2050 ഡോ​​​ള​​​ര്‍ ലെ​​​വ​​​ലി​​​ല്‍നി​​​ന്നു ക​​​ഴി​​​ഞ്ഞ ഒ​​​റ്റ വ​​​ര്‍​ഷം​​കൊ​​​ണ്ട് 2790 ഡോ​​​ള​​​ര്‍ വ​​​ള​​​രെ ഉ​​​യ​​​ര്‍​ന്നു. ഏ​​​ക​​​ദേ​​​ശം 38 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം ഉ​​​യ​​​ര്‍​ച്ച അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​ല​​​യി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇ​​​ന്ത്യ​​​ന്‍ രൂ​​​പ 83.25ല്‍നി​​​ന്നു 85 ഡോ​​​ള​​​റി​​​ലേ​​​ക്കു ദു​​​ര്‍​ബ​​​ല​​​മാ​​​യ​​​തും സ്വ​​​ര്‍​ണവി​​​ല ഉ​​​യ​​​രാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​യി.


വി​​​ല ഉ​​​യ​​​രാ​​​നു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ള്‍

അ​​​മേ​​​രി​​​ക്ക പ​​​ലി​​​ശനി​​​ര​​​ക്ക് കു​​​റ​​​യ്ക്കു​​​ന്ന പ്ര​​​തീ​​​ക്ഷ​​​ക​​​ള്‍, കേ​​​ന്ദ്ര ബാ​​​ങ്കു​​​ക​​​ളു​​​ടെ വാ​​​ങ്ങ​​​ല്‍, ഇ​​​സ്ര​​​യേ​​​ല്‍-​​ഹ​​​മാ​​​സ്, റ​​​ഷ്യ-യു​​​ക്രെ​​​യ്ന്‍ യു​​​ദ്ധങ്ങൾ, മ​​​റ്റ് അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ സം​​​ഘ​​​ര്‍​ഷ​​​ങ്ങ​​​ള്‍, ഉ​​​യ​​​ര്‍​ന്ന വി​​​ല നി​​​ക്ഷേ​​​പ​​​ക​​​രി​​​ല്‍ ഉ​​​ണ​​​ര്‍​ത്തി​​​യ ശു​​​ഭാ​​​പ്തി വി​​​ശ്വാ​​​സ​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള ഡി​​​മാ​​​ന്‍​ഡ് ഇ​​​വ​​​യെ​​​ല്ലാം സ്വ​​​ര്‍​ണ​​​വി​​​ല ഉ​​​യ​​​രാ​​​ന്‍ ഇ​​​ട​​​യാ​​​ക്കി.

അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​ല​​​യി​​​ലു​​​ണ്ടാ​​​യ ഉ​​​യ​​​ര്‍​ച്ച​​​യും ക​​​റ​​​ന്‍​സി​​​യി​​​ലും ഇം​​​പോ​​​ര്‍​ട്ട് ഡ്യൂ​​​ട്ടി​​​യി​​​ലും ഉ​​​ണ്ടാ​​​യ മാ​​​റ്റ​​​വും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ല്‍ സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ ഉ​​​ണ്ടാ​​​യ മാ​​​റ്റം ഒ​​​രു വ​​​ര്‍​ഷം​​കൊ​​​ണ്ട് 31 ശ​​​ത​​​മാ​​​ന​​​മാ​​​ണെ​​​ന്ന് ഓ​​​ള്‍ കേ​​​ര​​​ള ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് സി​​​ല്‍​വ​​​ര്‍ മ​​​ര്‍​ച്ച​​​ന്‍റ്​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ര്‍ എ​​​സ്. അ​​​ബ്ദു​​​ല്‍ നാ​​​സ​​​ര്‍ പ​​​റ​​​ഞ്ഞു.