സ്വര്‍ണവില വര്‍ധിച്ചു
Sunday, December 22, 2024 1:16 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്.
ഇതോടെ ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയുമായി. തുടര്‍ച്ചയായ മൂന്നു ദിവസത്തെ വിലയിടിവിനുശേഷമാണ് ഇന്നലെ സ്വര്‍ണ വില ഉയര്‍ന്നത്.