സ്റ്റാന്‍ലി ലൈഫ്സ്റ്റൈല്‍സ് ഷോറൂം തുറന്നു
Sunday, December 22, 2024 1:16 AM IST
കൊച്ചി: ആഡംബര ഫര്‍ണിച്ചര്‍ - ഹോം ഡെക്കോര്‍ ബ്രാന്‍ഡായ സ്റ്റാന്‍ലി ലൈഫ്സ്റ്റൈല്‍സിന്റെ ഒരു ശാഖകൂടി കൊച്ചിയില്‍ തുറന്നു.
ആലുവയിലെ തോട്ടക്കാട്ടുകാരയില്‍ ദേശീയപാതയിലാണ് സ്റ്റാന്‍ലി ബുട്ടിക്ക് ആന്‍ഡ് സോഫാസ് ആൻഡ് മോര് ഹൈബ്രിഡ് സ്റ്റോര്‍ തുറന്നത്.
ലോകോത്തര നിലവാരമുള്ള ഫര്‍ണിച്ചറുകളും അലങ്കാരവസ്തുക്കളും കൂടുതല്‍ ഉപഭോക്താക്കളിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ ശാഖയെന്ന് സ്റ്റാന്‍ലി ലൈഫ്സ്റ്റൈല്‍സ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ സുരേഷ് പറഞ്ഞു.