ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ കേക്ക് മേളയ്ക്കു തുടക്കം
Monday, December 23, 2024 11:17 PM IST
കൊച്ചി: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി ലുലു മാളില്‍ കേക്ക് മേളയ്ക്കു തുടക്കമായി. ഉദ്ഘാടനം സിനിമാ താരങ്ങളായ രാജ് ബി. ഷെട്ടിയും അപര്‍ണാ ബാലമുരളിയും ചേര്‍ന്ന് നിര്‍വഹിച്ചു.
ലുലുവില്‍ മിക്സ് ചെയ്ത പ്ലം കേക്കുകള്‍ക്കു പുറമേ യുകെ, സ്പെയിന്, ബെല്‍ജിയം എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത വിദേശ നിര്‍മിത നോണ്‍ ആള്‍ക്കഹോളിക് വൈനുകളുടെയും ശേഖരമാണ് ലുലുവിലെ ക്രിസ്മസ് മേളയുടെ ഹൈലൈറ്റ്. 250 ഗ്രാം മുതല്‍ ഒരു കിലോ വരെയുള്ള ഇരുപതിലേറെ വ്യത്യസ്ത പ്ലം കേക്കുകളാണു മേളയിലെ ആകര്‍ഷണം.
മുട്ട ഉള്‍പ്പെടുത്താത്ത പ്ലം കേക്കും മേളയിലുണ്ട്. എല്ലാ ദിവസവും ലുലു സാന്താ സ്ട്രീറ്റില്‍ വ്യത്യസ്തങ്ങളായ കലാപരിപാടികൾ അരങ്ങേറും. ലുലു ഹൈപ്പറിനു പുറമേ ക്രിസ്മസ് സ്പെഷല്‍ സ്റ്റാളും മാളില്‍ ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ ലുലു റീട്ടെയില്‍ ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു രഘുനാഥ്, ബയിംഗ് മാനേജര്‍ സന്തോഷ് കുമാര്‍, ലുലു റീട്ടെയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രാജീവ് രവീന്ദ്രന് നായര്‍ തുടങ്ങിയവര്‍ പങ്കാളികളായി.