ഖാദി വസ്ത്രങ്ങൾക്ക് റിബേറ്റ്
Monday, December 23, 2024 11:17 PM IST
തിരുവനന്തപുരം: ക്രിസ്മസ്-ന്യൂ ഇയർ പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ പ്രത്യേക റിബേറ്റ് അനുവദിച്ചു.
ജനുവരി നാലുവരെ ഖാദി ബോർഡിന്റെ ഷോറൂമുകളിൽനിന്നും ഖാദി മേളകളിൽനിന്നും വാങ്ങുന്ന ഖാദി വസ്ത്രങ്ങൾക്ക് റിബേറ്റ് ആനുകൂല്യം ലഭിക്കും.