ബിഎല്‍എം അസറ്റ് ഹോംസ് ഭവന പദ്ധതിക്ക് തുടക്കമായി
Sunday, December 22, 2024 1:16 AM IST
കോട്ടയം: രാജ്യത്തെ ഏറ്റവും വലിയ ഹൗസിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റികളിലൊന്നായ ബിഎല്എമ്മുമായി ചേര്‍ന്ന് അസറ്റ് ഹോംസ് കേരളത്തില്‍ നിര്‍മിക്കുന്ന ആദ്യപാര്‍പ്പിട പദ്ധതിയായ അസറ്റ് വിസ്മയത്തിന് തിരുവനന്തപുരത്ത് തറക്കല്ലിട്ടു.
അസറ്റ് ഹോംസ് നിര്‍മാണമാരംഭിക്കുന്ന 116-ാമത് പദ്ധതിയാണ് അസറ്റ് വിസ്മയം. ബിഎല്‍എം ചെയര്മാന് ആര്. പ്രേം കുമാർ, അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി. ,ആര്‍ക്കിടെക്റ്റായ ജി. ശങ്കര്‍, എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ മധുസൂദനന് നായര്‍, അസറ്റ് ഹോംസ് സിഇഒ ടോണി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.