ന്യൂ​​ഡ​​ൽ​​ഹി: മൊ​​ത്ത​​വി​​ല പ​​ണ​​പ്പെ​​രു​​പ്പം ഒ​​ക്ടോ​​ബ​​റി​​ൽ നാലു മാ​​സ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 2.36 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി.

സ​​ർ​​ക്കാ​​ർ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ൾ, പ്ര​​ത്യേ​​കി​​ച്ച് പ​​ച്ച​​ക്ക​​റി​​ക​​ൾ, നി​​ർ​​മി​​ത വ​​സ്തു​​ക്ക​​ൾ തു​​ട​​ങ്ങി​​വ​​യു​​ടെ വി​​ല വ​​ർ​​ധ​​ന​​യാ​​ണ് ഇ​​തി​​നു കാ​​ര​​ണ​​മാ​​യ​​ത്. മൊ​​ത്ത​​വി​​ല സൂ​​ചി​​ക അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള പ​​ണ​​പ്പെ​​രു​​പ്പം 2024 സെ​​പ്റ്റം​​ബ​​റി​​ൽ 1.84 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.

ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, ഭ​​ക്ഷ്യ വ​​സ്തു​​ക്ക​​ളു​​ടെ പ​​ണ​​പ്പെ​​രു​​പ്പം സെ​​പ്റ്റം​​ബ​​റി​​ൽ 11.53 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് ഒ​​ക്ടോ​​ബ​​റി​​ൽ 13.54 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. പ​​ച്ച​​ക്ക​​റി വി​​ല​​ക്ക​​യ​​റ്റം സെ​​പ്റ്റം​​ബ​​റി​​ലെ 48.73 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് ഒ​​ക്ടോ​​ബ​​റി​​ൽ 63.04 ശ​​ത​​മാ​​ന​​മാ​​യാ​​ണ് ഉ​​യ​​ർ​​ന്ന​​ത്.


ഒ​​ക്ടോ​​ബ​​റി​​ൽ ഉ​​രു​​ള​​ക്കി​​ഴ​​ങ്ങി​​ന്‍റെ​​യും ഉ​​ള്ളി​​യു​​ടെ​​യും പ​​ണ​​പ്പെ​​രു​​പ്പം യ​​ഥാ​​ക്ര​​മം 78.73 ശ​​ത​​മാ​​ന​​വും 39.25 ശ​​ത​​മാ​​ന​​വു​​മാ​​യി. ഇ​​ന്ധ​​ന​​ത്തി​​ന്‍റെ​​യും ഉൗ​​ർ​​ജ​​ത്തി​​ന്‍റെ​​യും വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​ക്ടോ​​ബ​​റി​​ൽ 5.79 ശ​​ത​​മാ​​നം പ​​ണ​​പ്പെ​​രു​​പ്പം രേ​​ഖ​​പ്പെ​​ടു​​ത്തി.

സെ​​പ്റ്റം​​ബ​​റി​​ലെ പ​​ണ​​പ്പെ​​രു​​പ്പം 4.05 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. നി​​ർ​​മി​​ത വ​​സ്തു​​ക്ക​​ളു​​ടെ വി​​ല​​ക്ക​​യ​​റ്റം സെ​​പ്റ്റം​​ബ​​റി​​ൽ ഒ​​രു ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നെ​​ങ്കി​​ൽ ഒ​​ക്ടോ​​ബ​​റി​​ൽ അ​​ത് 1.50 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നു.