ആർബിഐ പലിശനിരക്ക് കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ
Thursday, November 14, 2024 11:47 PM IST
ന്യൂഡൽഹി: രാജ്യത്തിന്റെ സാന്പത്തിക വളർച്ച ഉറപ്പാക്കാൻ റിസർവ് ബാങ്ക് നിർബന്ധമായും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കണമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ.
സിഎൻബിസി-ടിവി18 ഗ്ലോബൽ ലീഡർഷിപ്പ് സമിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ സാധനങ്ങളുടെ വില പരിഗണിച്ച് പലിശനിരക്ക് തീരുമാനിക്കുന്നത് തെറ്റായ നയമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിയെന്ന നിലയിലല്ല മറിച്ച് വ്യക്തിപരമായ അഭിപ്രായമാണിതെന്നും പീയൂഷ് ഗോയൽ വ്യക്തമാക്കി.
ചടങ്ങിൽ് പങ്കെടുത്ത ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഡിസംബറിലെ യോഗത്തിൽ് ആർബിഐ ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതികരിച്ചു.