മുത്തൂറ്റ് ഫിനാന്‍സിന് സംയോജിത അറ്റാദായം 2517 കോടി
Thursday, November 14, 2024 11:47 PM IST
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് നടപ്പു സാമ്പത്തികവര്‍ഷം ആദ്യ പകുതിയില്‍ 2517 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,140 കോടി രൂപയായിരുന്നു. 18 ശതമാനമാണു വര്‍ധന.
അതേസമയം, രണ്ടാം പാദത്തില്‍ 1,321 കോടി രൂപയാണ് സംയോജിത അറ്റാദായം. മുന്‍വര്‍ഷത്തെ 1,095 കോടി രൂപയേക്കാള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനമാണു വര്‍ധന.
കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ ആദ്യ പകുതിയില്‍ 1,04,149 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 79,493 കോടി രൂപയായിരുന്നു. 31 ശതമാനമാണു വര്‍ധന. സ്വര്‍ണവായ്പ 28 ശതമാനം വര്‍ധിച്ച് 86,164 കോടി രൂപയിലെത്തി.
നടപ്പുവര്‍ഷം ആദ്യപകുതിയിലെ മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം അറ്റാദായം 2,330 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ 1,966 കോടി രൂപയേക്കാള്‍ 18 ശതമാനമാണു വര്‍ധന. രണ്ടാംപാദത്തില്‍ ഇത് 1,251 കോടി രൂപയാണ്.
മുന്‍വര്‍ഷം ഇതേ പാദത്തില്‍ 991 കോടി രൂപയായിരുന്നു. സാമ്പത്തികവര്‍ഷം ആദ്യപകുതിയില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 90,197 കോടി രൂപയായി.