ഓറിയന്റല്‍ ട്രൈമെക്സിന് പുതിയ സാങ്കേതികവിദ്യ
Thursday, August 29, 2024 11:40 PM IST
കോട്ടയം: നാച്യൂറല്‍ സ്റ്റോണ്‍ പ്രോസസിംഗിന് ഇന്ത്യയില്‍ ആദ്യമായി ഡയമണ്ട് കേബിൾ ഗാംഗ്സോ മെഷീനുകള്‍ അവതരിപ്പിച്ച് ഓറിയന്റല്‍ ട്രൈമെക്സ് ലിമിറ്റഡ്.
ഗ്രാനൈറ്റ്, മാര്‍ബിള്‍ വ്യവസായ രംഗത്തെ പ്രമുഖരായ ഓറിയന്റല്‍ ട്രൈമെക്സിന്റെ ചെന്നൈ ഗുമ്മിഡിപൂണ്ഡിയിലുള്ള പ്ലാന്റിലാണ് മെഷീന് സ്ഥാപിക്കുക.
ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത് യന്ത്രം വജ്ര ആവരണമുള്ള കേബിളുകളുപയോഗിച്ചാണ് നാച്യൂറല്‍ സ്റ്റോണുകള്‍ കൃത്യമായി സ്ലാബുകളാക്കി മാറ്റുക. ഈ മേഖലയില്‍ പുതിയ നിക്ഷേപവുമായി വലിയ വളര്‍ച്ചയ്ക്കാണ് കമ്പനി ഒരുങ്ങുന്നത്.