കെ.പി. നന്പൂതിരീസ് ആയുർവേദിക്സ് ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കം
Saturday, August 17, 2024 1:18 AM IST
തൃശൂർ: കെ.പി. നന്പൂതിരീസ് ആയുർവേദിക്സിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം വടക്കേക്കാട് കൊളത്താപ്പള്ളി മനയിൽ മാനേജിംഗ് ഡയറക്ടർ കെ. ഭവദാസൻ നിർവഹിച്ചു.
ഡെപ്യൂട്ടി ജനറൽ മാനേജർ വി. നാരായണനുണ്ണി, പ്രൊഡക്ഷൻ മാനേജർ എം. മുരളീധരൻ, ബ്രാൻഡ് മാനേജർ പി. സുനോജ്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഡയറക്ടർ കെ.എം. സതീശൻ, സെയിൽസ് ഹെഡ് വി. വിശാഖ്, തോമസ് പാവറട്ടി എന്നിവർ പ്രസംഗിച്ചു.