നിസാൻ ‘ഫ്രീഡം ഓഫർ’31 വരെ
Monday, August 12, 2024 11:44 PM IST
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, നിസാന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മാഗ്നൈറ്റിനു പ്രതിരോധ, കേന്ദ്ര-സംസ്ഥാന പോലീസ് വകുപ്പുകളിലും ഉള്ളവർക്കായി പ്രത്യേക വിലക്കിഴിവ്.
ഈ ഫ്രീഡം ഓഫറിലൂടെ, നിസാൻ ഇന്ത്യയിലുടനീളമുള്ള എല്ലാ കേന്ദ്ര-അർധസൈനിക, സംസ്ഥാന പോലീസ് സേനാംഗങ്ങൾക്കും പ്രത്യേക വിലക്കിഴിവ് നേടാം.
പ്രതിരോധ സേനാംഗങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ നൽകുന്ന സിഎസ്ഡി റൂട്ട് വഴി കാർ ബുക്ക് ചെയ്ത് വിലക്കിഴിവ് നേടാനും ഫ്രീഡം ഓഫറിലൂടെ അവസരമുണ്ട്.
സേവനത്തിലുള്ള എല്ലാ സായുധ സേനാംഗങ്ങൾക്കും സിഎസ്ഡി എഎഫ്ഡി പോർട്ടലിലൂടെ (www.afd.csdindia.gov.in) നിസാൻ മാഗ്നൈറ്റ് ബുക്ക് ചെയ്യാം. ഈ മാസം 31 വരെ ‘ഫ്രീഡം ഓഫർ’ വഴിയും ബുക്കിംഗ് നടത്താം. ഫോൺ: 9999313930.