ഇന്‍ഫോപാര്‍ക്ക് ബജറ്റ് ചര്‍ച്ച ഇന്ന്
Friday, July 26, 2024 1:38 AM IST
കൊച്ചി: കേന്ദ്രബജറ്റിനെക്കുറിച്ച് ഇന്‍ഫോപാര്‍ക്ക് ഇന്ന് ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിക്കും. രാജ്യത്തിന്റെ പുരോഗതിക്കും വ്യവസായത്തിനും ഐടി മേഖലയ്ക്കും അനുയോജ്യമായ നയങ്ങളും പരിപാടികളും വിശകലനം ചെയ്യുകയാണ് ഉദ്ദേശ്യം.
https://meet.google.com/xab-vdpq-uza എന്ന ലിങ്ക് വഴി സെഷനില്‍ പങ്കെടുക്കാം. ഓരോ സെഷനിലും സിഇഒ, സിഎഫ്ഒ തലത്തിലുള്ള മൂന്നു വിദഗ്ധരായിരിക്കും പങ്കെടുക്കുന്നത്.
എച്ച്ആര്‍, സിഎ, ഐടി അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങിയവര്‍ക്ക് ഇതില്‍ പങ്കെടുക്കാം.
ഉച്ചകഴിഞ്ഞ് മൂന്നുമുതലാണ് ഓണ്‍ലൈന്‍ ചര്‍ച്ച. https:// forms.office.com/r/WG2HunPrpu. എന്ന ലിങ്കിലൂടെ സൗജന്യമായി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാം.