ഓഹരി വിപണിയിൽ തിളക്കം; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
Thursday, June 27, 2024 1:37 AM IST
മുംബൈ: സർവകാല റിക്കാർഡിൽ ഇന്ത്യൻ ഓഹരി വിപണി. ആദ്യമായി സെൻസെക്സ് 78,000 പോയിന്റ് മറികടന്നു. സെൻസെക്സ് 620.73 പോയിന്റ് (0.80 ശതമാനം) ഉയർന്ന് 78,674.25 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി റിക്കാർഡ് നേട്ടത്തോടെ 23,868.80 പോയിന്റിലെത്തി. 147.50 പോയിന്റ് (0.62 ശതമാനം ) വർധനയാണ് വ്യാപാരം അവസാനിക്കുന്പോൾ നിഫ്റ്റി നേടിയത്. ബാങ്കിംഗ് മേഖലയുടെ മികച്ച പ്രകടനമാണ് ഇന്ത്യൻ ഓഹരി വിപണിയുടെ കുതിപ്പിന് പിന്നിൽ.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, അൾട്രാടെക് സിമന്റ്, സണ്‍ ഫാർമ, ആക്സിസ് ബാങ്ക്, എൻടിപിസി, ബജാജ് ഫിനാൻസ് എന്നിവ ഉൾപ്പെടെയുള്ള കന്പനി കളാണ് സെൻസെക്സിൽ നേട്ടമുണ്ടാക്കിയത്.
കഴിഞ്ഞ മൂന്ന് ദിവസത്തെ ഓഹരി വിപണിയിൽ നിക്ഷേപകരുടെ ആസ്തിയിൽ 2.53 ലക്ഷം കോടി രൂപയുടെ വർധനയാണുണ്ടായത്.