കിടാരികള്‍ക്കായി കെഎസ് പുഷ്ടിമ തീറ്റ വിപണിയില്‍
Saturday, June 8, 2024 12:29 AM IST
ഇരിങ്ങാലക്കുട: കേരളത്തിലെ പ്രമുഖ കാലിത്തീറ്റനിര്മാതാക്കളായ കെഎസ്ഇ കമ്പനി കിടാരികള്‍ക്കും കറവ വറ്റിയ പശുക്കള്‍ക്കുമായി ‘കെഎസ് പുഷ്ടിമ’ എന്ന തീറ്റ വിപണിയില്‍ ഇറക്കി.
ഉത്പാദനചെലവ് ഏറിയതോടെ വിലകുറഞ്ഞ തീറ്റകള്‍ ലഭ്യമാക്കണമെന്ന ക്ഷീരകര്‍ഷകരുടെ ആവശ്യം പരിഗണിച്ചാണിത്.
കമ്പനിയുടെ എജിഎം ഹാളില്‍ നടന്ന ചടങ്ങില്‍ കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സണ് കെഎസ് പുഷ്ടിമയുടെ ആദ്യബാഗ് സമഗ്രക്ഷീരസംഘടനയുടെ സംസ്ഥാനസമിതിയംഗം പ്രദീപ് കുമാറിനു നല്കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ജനറല്‍ മാനേജര്‍ എം. അനില്‍, കമ്പനി ബോര്‍ഡ് അംഗങ്ങളായ പി.ഡി. ആന്റോ, ഡോണി ജോര്‍ജ് അക്കരക്കാരന്‍, ക്ഷീരകര്ഷകന് എന്‍. സത്യന് എന്നിവര്‍ പ്രസംഗിച്ചു.