ഡബ്ബാ ട്രേഡിംഗ്: മുന്നറിയിപ്പുമായി എൻഎസ്ഇ
Saturday, June 1, 2024 11:07 PM IST
കൊച്ചി: 8 സ്റ്റോക്ക് ഹൈറ്റ്സ് എന്നപേരിലുള്ള വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും വഴി നടത്തുന്ന ഡബ്ബാ ട്രേഡിംഗും ട്രേഡിംഗ് പ്ലാറ്റ്ഫോമും അനധികൃതമാണെന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻഎസ്ഇ) മുന്നറിയിപ്പ്.
അഭ്ജിത്ത് ശുക്ല, അഭ്ജിത്ത്, പ്രദീപ് എന്നിവര്‍ 8238236005, 9910265560, 9910194030, 8657894926 എന്നീ നമ്പറുകളിലൂടേയും ടെലിഗ്രാം ലിങ്കിലൂടേയുമാണ് അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നിക്ഷേപകര്‍ കരുതിയിരിക്കണമെന്നും എന്‍എസ്ഇ അറിയിച്ചു.