ഇന്റർനാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി
Thursday, May 30, 2024 11:41 PM IST
കൊച്ചി: എന്‍എഫ്ആര്‍ കൊച്ചി ഫെസ്റ്റിവല്‍ എന്നപേരില്‍ നാലു മാസം നീണ്ടുനില്‍ക്കുന്ന ഇന്റർനാഷണല്‍ ഫിലിം ഫെസ്റ്റിവലിന് എറണാകുളത്ത് പുല്ലേപ്പടി ക്രോസ് റോഡിലുള്ള നിയോ ഫിലിം സ്കൂള്‍ കാമ്പസില്‍ തുടക്കമായി. നിയോ ഫിലിം സ്കൂളില്‍ നടന്ന ചടങ്ങില്‍ മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ ഫെസ്റ്റീവല്‍ പ്രഖ്യാപനം നടത്തി. ഹൈബി ഈഡന് എംപി ലോഗോ പ്രകാശനം ചെയ്തു.
മേളയുടെ ഡയറക്ടര്‍ ഡോ.ജയിന് ജോസഫ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലിയോ തദ്ദേവൂസ്, സംവിധായകന് സിബി മലയില്‍, നടി കുക്കു പരമേശ്വരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
നാല് സെഗ്മെന്റുകളിലായി എന്‍എഫ്ആര്‍ അവാര്‍ഡിനുള്ള ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, ആനിമേഷന്‍ വിഭാഗങ്ങളിലെ മത്സരങ്ങള്‍, ഫിലിം ഇന്‍വെസ്റ്റേഴ്സ് മീറ്റ്, ഫിലിം സമ്മിറ്റ് തുടങ്ങി നിരവധി പരിപാടികളുണ്ടാകും. ഒക്ടോബര്‍ ആറിന് മേള സമാപിക്കും.