ഓണ്‍ലൈൻ കരിയർ കൗണ്‍സലിംഗ് പ്ലാറ്റ്ഫോം ഒരുക്കി ടിസിഎസ് അയോണും ഐസിടി അക്കാദമിയും
Wednesday, May 8, 2024 1:06 AM IST
തിരുവനന്തപുരം: വിദ്യാർഥികൾക്കും യുവാക്കൾക്കും അനുയോജ്യമായ വിവിധ തൊഴിലവസരങ്ങളെക്കുറിച്ച് മനസിലാക്കാനും തയാറെടുക്കാനുമായി ടാറ്റ കണ്‍സൾട്ടൻസി സർവീസസ് തയാറാക്കിയ ടിസിഎസ് അയോണ്‍ കരിയർ ഇൻസൈറ്റ് പ്ലാറ്റ്ഫോമുമായി ഐസിടി അക്കാദമി കൈകോർക്കുന്നു.
13 മുതൽ 15 വയസ് വരെ പ്രായമുള്ളവർക്കും 16 മുതൽ 17 വയസ് വരെ പ്രായമുള്ളവർക്കും 18 വയസിനു മുകളിൽ പ്രായമുള്ളവർക്കുമായി മൂന്നു വിഭാഗങ്ങളായാണ് സൗജന്യ കരിയർ കൗണ്‍സലിംഗ് ലഭ്യമാക്കുന്നത്. ictkerala. org/career-insight എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം
തൊഴിൽമേഖലകൾ തുടർച്ചയായി വികസിക്കുന്ന ആഗോള സാഹചര്യത്തിൽ ഏറ്റവും അനുയോജ്യമായ തൊഴിൽ കണ്ടെത്താൻ യുവാക്കൾ ബുദ്ധിമുട്ടുന്നതിനാലാണ് ടാറ്റ കണ്‍സൾട്ടൻസി സർവീസസ് ഇത്തരമൊരു സംവിധാനം സജ്ജമാക്കിയിട്ടുള്ളതെന്ന് ടിസിഎസ് അയോണ്‍ ഗ്ലോബൽ ഹെഡ് വെങ്കുസ്വാമി രാമസ്വാമി പറഞ്ഞു.
ഒരുലക്ഷത്തോളം പേർക്ക് ഇതിന്റെ സേവനം ലഭ്യമാക്കാനാകുമെന്ന് അക്കാദമി സിഇഒ മുരളീധരൻ മണ്ണിങ്കൽ പറഞ്ഞു.