ഫിഫെക്സ് 2024: രാജ്യാന്തര ഫർണിച്ചർ എക്സ്പോ അങ്കമാലിയിൽ
Tuesday, April 30, 2024 12:10 AM IST
കൊച്ചി: ഫർണിച്ചർ മാനുഫാക്ചറേഴ്സ് ആൻഡ് മാർച്ചന്റസ് വെൽഫെയർ അസോസിയേഷൻ (ഫ്യുമ) സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര ഫർണിച്ചർ എക്സ്പോ ഫിഫെക്സ് 2024 അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ മേയ് നാല്, അഞ്ച്, ആറ് തീയതികളിൽ നടക്കും.
ഫർണിച്ചർ മേഖലയിലെ ആഗോള ട്രെൻഡുകൾ, നൂതന ഉത്പന്നങ്ങൾ, പുതിയ ഡിസൈനുകൾ എന്നിവ മേളയിൽ പ്രദർശിപ്പിക്കും.
ഫർണിച്ചർ മേഖലയിലെ പ്രമുഖർ, ഫർണിച്ചർ നിർമാതാക്കൾ എന്നിവരുമായി വാണിജ്യ കൂടിക്കാഴ്ചകൾക്ക് അവസരമുണ്ടാകും. മുന്നൂറിലേറെ പ്രമുഖ ഫർണിച്ചർ ബ്രാൻഡുകളുടെ സാന്നിധ്യം എക്സ്പോയിലുണ്ടാകും.
650 സ്റ്റാളുകളും ഉണ്ടാകുമെന്ന് ഫ്യുമ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9526614444.