ചൈനയിൽ ഇലോണ്‍ മസ്കിന്റെ അപ്രതീക്ഷിത സന്ദർശനം
Monday, April 29, 2024 12:39 AM IST
ബെയ്ജിംഗ്: ഇന്ത്യ സന്ദർശനം റദ്ദാക്കിയതിനു പിന്നാലെ അപ്രതീക്ഷിതമായി ചൈനയിലെത്തി ടെസ്ല മേധാവി ഇലോണ്‍ മസ്ക്. ഇന്നലെ ചൈനയിലെത്തിയ മസ്ക് പ്രധാനമന്ത്രി ലെ ക്വിയാംഗുമായി ചർച്ച നടത്തി. ചൈനീസ് വ്യാപാര സമിതിയുടെ മേധാവി ലിയുമായും മസ്ക് കൂടിക്കാഴ്ച നടത്തി.
ടെസ്ലയുടെ ഇലക്ട്രിക് കാർ വിപണി ചൈനയിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണു മസ്കിന്റെ സന്ദർശനമെന്നാണു സൂചന. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ത്യയിലെത്തി കൂടിക്കാഴ്ച നടത്തുമെന്ന് മസ്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്മാറിയിരുന്നു.