പൂരനഗരിയിൽ ഇസാഫ് ബാങ്ക് കസ്റ്റമർ ഫെസിലിറ്റേഷൻ സെന്റർ
Thursday, April 4, 2024 12:47 AM IST
തൃശൂർ: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ കസ്റ്റമർ ഫെസിലിറ്റേഷൻ സെന്ററും 24 മണിക്കൂറും പ്രവർത്തിക്കുന്ന എടിഎം കൗണ്ടറും പൂരനഗരിയിൽ പ്രവർത്തനം തുടങ്ങി.
സെന്റർ ഉദ്ഘാടനം പി. ബാലചന്ദ്രൻ എംഎൽഎയും എടിഎം കൗണ്ടർ ഉദ്ഘാടനം കൗണ്‍സിലർ പൂർണിമ സുരേഷും നിർവഹിച്ചു.
ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് അധ്യക്ഷത വഹിച്ചു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ്, മാർക്കറ്റിംഗ് ഹെഡ് സി.കെ. ശ്രീകാന്ത്, പൂരം എക്സിബിഷൻ കമ്മിറ്റി പ്രസിഡന്റ് എ. രാമകൃഷ്ണൻ, തിരുവന്പാടി ദേവസ്വം പ്രസിഡന്റ് സുന്ദർ മേനോൻ, മുൻ കൗണ്‍സിലർ എം.എസ്. സന്പൂർണ എന്നിവർ പങ്കെടുത്തു.