ട്രാൻസ്പോർട്ട് ഷോ ബംഗളൂരുവിൽ
Thursday, March 28, 2024 12:04 AM IST
കൊച്ചി: ബസ് ആൻഡ് കാർ ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന നാലാമത് മൾട്ടിമോഡൽ ട്രാൻസ്പോർട്ട് ഷോ (പ്രവാസ് 4.0) ഓഗസ്റ്റ് 29 മുതൽ 31 വരെ ബംഗളൂരുവിൽ നടക്കും.
‘സുരക്ഷിതവും സ്മാർട്ടും സുസ്ഥിരവുമായ പാസഞ്ചർ മൊബിലിറ്റി’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കാർ, ബസ് നിർമാതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മെട്രോ സർവീസ് അധികൃതരും വിദഗ്ധരും പങ്കെടുക്കും.