കൊ​​​ച്ചി: വ​​​ണ്ട​​​ർ​​​ലാ ഹോ​​​ളി​​​ഡേ​​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ കൊ​​​ച്ചി പാ​​​ർ​​​ക്കി​​​ൽ പു​​​തി​​​യ ഹൈ ​​​ത്രി​​​ൽ റൈ​​​ഡാ​​​യ ‘എ​​​യ​​​ർ റേ​​​സ്’ ആ​​​രം​​​ഭി​​​ച്ചു. ന​​​ട​​​ൻ അ​​​ർ​​​ജു​​​ൻ അ​​​ശോ​​​ക​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. വ​​​ണ്ട​​​ർ​​​ലാ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​രു​​​ൺ കെ. ​​​ചി​​​റ്റി​​​ല​​​പ്പി​​​ള്ളി, കൊ​​​ച്ചി പാ​​​ർ​​​ക്ക് ഹെ​​​ഡ് എം. ​​​എ. ര​​​വി​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

യൂ​​​റോ​​​പ്പി​​​ൽ​​നി​​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത ഹൈ ​​​ത്രി​​​ൽ റൈ​​​ഡാ​​​ണ് എ​​​യ​​​ർ റേ​​​സ്. അ​​​ക്രോ​​​ബാ​​​റ്റി​​​ക് വി​​​മാ​​​ന​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന അ​​​നു​​​ഭ​​​വ​​​മു​​​ണ്ടാ​​​ക്കു​​​ന്ന റൈ​​​ഡ് എ​​​ട്ടു​ മീ​​​റ്റ​​​ർ വ​​​രെ ഉ​​​യ​​​ര​​​ത്തി​​​ൽ ക​​​യ​​​റി​​​യി​​​റ​​​ങ്ങും. ഇ​​​രു​​​ഭാ​​​ഗ​​​ത്തേ​​​ക്കും ക​​​റ​​​ങ്ങു​​​ന്ന റൈ​​​ഡി​​​ന്‍റെ മ​​​ധ്യ​​​ഭാ​​​ഗം മി​​​നി​​​റ്റി​​​ൽ ആ​​​റു​​​ത​​​വ​​​ണ ക​​​റ​​​ങ്ങും. ഒ​​​രേ​​സ​​​മ​​​യം 24 പേ​​​ർ​​​ക്കു റൈ​​​ഡ് ആ​​​സ്വ​​​ദി​​​ക്കാം.


അ​​​ത്യാ​​​ധു​​​നി​​​ക സു​​​ര​​​ക്ഷാ​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളാ​​​ണു റൈ​​​ഡി​​​നാ​​​യി സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​രു​​​ൺ കെ. ​​​ചി​​​റ്റി​​​ല​​​പ്പി​​​ള്ളി പ​​​റ​​​ഞ്ഞു.