ഇന്‍ഡെല്‍ മണി മികച്ച ബിഎഫ്എസ്ഐ ബ്രാന്‍ഡ്
Thursday, March 21, 2024 11:57 PM IST
കൊച്ചി: ഗോള്‍ഡ് ലോണ്‍ കമ്പനിയായ ഇന്‍ഡെല്‍ മണിയെ മുംബൈയില്‍ നടന്ന ഇടി, ടൈംസ് ഓഫ് ഇന്ത്യ അവാര്‍ഡിൽ മികച്ച ബിഎഫ്എസ്ഐ ബ്രാന്‍ഡുകളിലൊന്നായി തെരഞ്ഞെടുത്തു.
ബാങ്കിംഗ്, സാമ്പത്തിക മേഖലകളിലെ പ്രമുഖര്‍ക്കൊപ്പം അംഗീകരിക്കപ്പെട്ടതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഇന്‍ഡെല്‍ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന് പറഞ്ഞു.
ഉപഭോക്താക്കൾക്കു നൂതനമായ സാമ്പത്തിക പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്തു കൂടുതല്‍ വളര്‍ച്ചയ്ക്കു കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.