ഇസാഫ് ബാങ്കും കെയറും ധാരണയില്‍
Thursday, March 21, 2024 11:57 PM IST
കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കും കെയര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സും കോര്‍പറേറ്റ് ഏജന്‍സിക്കായുള്ള ധാരണയിലെത്തി.
കെയര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിന്റെ നവീന പദ്ധതികള്‍ ഇസാഫ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ ലഭ്യമാകും.
ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍ ഒരു കുടക്കീഴില് ലഭ്യമാക്കാനും ഇതു സഹായിക്കുമെന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു.