1,000 കോടിയുടെ മള്‍ട്ടി-സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍ ബംഗളൂരുവില്‍
Wednesday, March 20, 2024 12:08 AM IST
കൊച്ചി: ജാപ്പനീസ് സംരംഭകരായ ടൊയോട്ട ട്സുഷോയും സീകോമും 1,000 കോടി മുതല്‍മുടക്കില്‍ ഇന്ത്യയിലെ രണ്ടാമത്തെ മള്‍ട്ടി-സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍ ബംഗളൂരുവില്‍ തുടങ്ങും.
100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ (എഫ്ഡിഐ) സ്ഥാപിച്ച ആദ്യത്തെ ആശുപത്രിയായ ബംഗളൂരുവിലെ സക്ര വേള്‍ഡിന്റെ പത്താം വാര്‍ഷികത്തിലാണു പ്രഖ്യാപനം.
പുതിയ ആശുപത്രിക്ക് ആദ്യഘട്ടത്തില്‍ 500 കിടക്കകളുടെ ശേഷിയുണ്ടാകുമെന്നും 2026 അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അധികൃതർ പറഞ്ഞു. ആറു ലക്ഷം ചതുരശ്ര അടിയില്‍ ബംഗളൂരുവിലെ ബനാസ് വാഡിയില്‍ നിര്‍മിക്കുന്ന ആശുപത്രിയിൽ വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും നൂതനമായ രോഗനിര്‍ണയ, ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കും. രണ്ടാം ഘട്ട വികസനത്തില്‍ ആശുപത്രിയുടെ ശേഷി 1000 കിടക്കകളാക്കും.