നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് തിരൂരിൽ 21 മുതൽ
Sunday, March 17, 2024 1:32 AM IST
തിരൂർ: ഇൻർനാഷണൽ ഷോപ്പിംഗ് അനുഭവം തിരൂരിനു സമ്മാനിക്കാൻ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് എത്തുന്നു. നെസ്റ്റോ ഗ്രൂപ്പിന്റെ കേരളത്തിലെ പത്താമത്തെ ഷോറൂമാണ് തിരൂർ പൂങ്ങോട്ടുകുളത്ത് 21നു പ്രവർത്തനം ആരംഭിക്കുന്നത്.
മൂന്നുനിലകളിലായി ഒന്നര ലക്ഷം സ്ക്വയർഫീറ്റിൽ സജ്ജീകരിച്ച ഷോപ്പിംഗ് മാളിനു വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും പ്രത്യേക എൻട്രൻസുകളും ഒരുക്കിയാണ് നെസ്റ്റോ ഉദ്ഘാടനത്തിനു തയാറായിരിക്കുന്നത്. ഉപയോക്താക്കൾക്ക് ആകർഷകമായ ഓഫറുകളും നൽകും.