20 വര്‍ഷം പൂര്‍ത്തിയാക്കി ഹയര്‍ ഇന്ത്യ
Friday, March 15, 2024 2:02 AM IST
കൊച്ചി: പ്രമുഖ ഗ്ലോബല്‍ അപ്ലയന്‍സസ് ബ്രാന്‍ഡായ ഹയര്‍ അപ്ലയന്‍സസ് ഇന്ത്യയില്‍ സ്ഥാപിതമായതിന്റെ 20ാം വാര്‍ഷികം ആഘോഷിക്കുന്നു.
ആഘോഷങ്ങള്‍ക്കൊപ്പം ഒഎല്‍ഇഡി ആന്‍ഡ് ക്യുഎല്‍ഇഡി ടിവികള്‍, സൂപ്പര്‍ ഹെവിഡ്യൂട്ടി എയര്‍കണ്ടീഷണര്‍ സീരീസ്, കിനോച്ചി ബ്ലാക്ക് എയര്‍ കണ്ടീഷണര്‍, വോഗ് ആന്‍ഡ് സ്മാര്‍ട്ട് കണ്‍വേര്‍ട്ടബിള്‍ റഫ്രിജറേറ്ററുകള്‍, വാഷര്‍ ആന്‍ഡ് ഡ്രയര്‍ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്, കൊമേഴ്സ്യല്‍ റഫ്രിജറേഷന്‍ സൊല്യൂഷനുകള്‍, കൊമേഴ്സ്യല്‍ എയര്‍ കണ്ടീഷണറുകള്‍ എന്നിവയുടെ പുതിയ ശ്രേണിയും കമ്പനി അവതരിപ്പിച്ചു.
കൂടാതെ ഇന്ത്യന്‍ വീടുകള്‍ക്കായി ക്യൂറേറ്റ് ചെയ്ത റോബോവാക്വം ക്ലീനര്‍, സ്മാര്‍ട്ട് കിച്ചണ്‍ അപ്ലയന്‍സസ്, മൈക്രോവേവ്, വാട്ടര്‍ ഹീറ്ററുകള്‍ തുടങ്ങി നിരവധി സ്മാര്‍ട്ട് ഇന്നൊവേഷനുകളും ഹെയര്‍ ഇന്ത്യ പുറത്തിറക്കി.