ജീബീ എഡ്യുക്കേഷൻ വിദേശ വിദ്യാഭ്യാസ പ്രദർശനം 23, 24 തീയതികളില്‍
Tuesday, March 12, 2024 12:09 AM IST
കൊച്ചി: 120 വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികൾ പങ്കെടുക്കുന്ന ജീബീ എഡ്യുക്കേഷന്റെ മെഗാ വിദേശ വിദ്യാഭ്യാസ പ്രദർശനം ഈ മാസം 23ന് കൊച്ചി മാരിയറ്റ് ഹോട്ടലിലും 24ന് കോട്ടയം വിൻസർ കാസിൽ ഹോട്ടലിലും നടക്കും.
യൂറോപ്യൻ രാജ്യങ്ങളിൽ പഠിക്കാനും കുടിയേറാനും ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് നിരവധി അവസരങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ പഠനത്തിനുശേഷം അവിടെ സെറ്റിൽ ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ സംശയ നിവാരണത്തിനായി പ്രദർശനത്തിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ട്. മാനേജ്മെന്റ്, ഹെൽത്ത്, ഐടി, ഏവിയേഷൻ, ഡാറ്റാ, അഗ്രികൾച്ചർ തുടങ്ങി വിവിധ വിഷയങ്ങളിൽ വിദ്യാർഥികളുടെ അഭിരുചിക്ക് അനുസൃതമായി കോഴ്സ് തെരഞ്ഞെടുക്കാനും, യൂണിവേഴ്സിറ്റി പ്രതിനിധികളോട് സംസാരിച്ച് സ്പോട്ട് അഡ്മിഷൻ ഉറപ്പിക്കാനും അവസരമുണ്ട്. യുകെ, കാനഡ, അയർലൻഡ്, ജർമനി, ന്യൂസിലൻഡ്, ഓസ്ട്രേലിയ, യുഎസ്, മാൾട്ട തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കോളജ് പ്രതിനിധികൾ പങ്കെടുക്കും.
ലോണ്‍ ആവശ്യമുള്ളവർക്ക് അതിവേഗ നടപടിക്രമങ്ങൾക്കായി പ്രധാന ഷെഡ്യൂൾഡ് ബാങ്കുകളുടെ കൗണ്ടറുകളും പ്രദർശനത്തിൽ സജീകരിച്ചിട്ടുണ്ട്. അർഹരായ വിദ്യാർഥികൾക്ക് 10 ലക്ഷം രൂപ വരെ സ്കോളർഷിപ്പും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 7592033333.