വനിതകള്‍ക്കു പ്രത്യേക ഓഫറുമായി ബാങ്ക് ഓഫ് ബറോഡ
Monday, March 11, 2024 1:14 AM IST
കൊച്ചി: വനിതകള്‍ക്കു പ്രത്യേക ഓഫറുമായി ബാങ്ക് ഓഫ് ബറോഡ. ബോബ് മഹിളാ ശക്തി സേവിംഗ്സ് അല്ലെങ്കില്‍ ബോബ് വിമന്‍ പവര്‍ കറന്റ് അക്കൗണ്ട് തുറക്കുന്നവർക്കാണ് ആനുകൂല്യങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ഓഫര്‍ ജൂണ്‍ 30 വരെ തുറക്കുന്ന അക്കൗണ്ടുകള്‍ക്കും ഡിസംബര്‍ 31 വരെ ലഭ്യമായ വായ്പാ സൗകര്യങ്ങള്‍ക്കും ബാധകമാണ്. റീട്ടെയില്‍ ലോണുകള്‍ക്ക് 25 ബേസിസ് പോയിന്റ് വരെ പലിശ ഇളവ് (ഇരുചക്ര വാഹന വായ്പയില്‍ 0.25ശതമാനം, വിദ്യാഭ്യാസ വായ്പയില്‍ 0.15 ശതമാനം, വാഹന വായ്പ, ഭവന വായ്പ, മോര്‍ട്ട്ഗേജ് വായ്പ എന്നിവയില്‍ 0.10 ശതമാനം ഇളവുകള്‍), ലോണുകളുടെ പ്രോസസിംഗ് ചാര്‍ജ് ഒഴിവാക്കൽ തുടങ്ങി യ ആനുകൂല്യങ്ങളാണുള്ളത്.
ലും വാര്‍ഷിക സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ ചാര്‍ജുകളില്‍ 50 ശതമാനം കിഴിവും എന്നിവ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു.