ദുബായ് ഔട്ട്ലെറ്റ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു
Sunday, March 3, 2024 12:45 AM IST
ദുബായ്: ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് ദുബായ് ഔട്ട്ലെറ്റ് മാളിൽ ആരംഭിച്ചു. മാൾ ചെയർമാൻ നാസർ ഖംസ് അൽ യമ്മാഹി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിൻ തൗക് അൽമാരി ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
97,000 ചതുരശ്രയടി വിസ്തൃതിയുള്ള ഹൈപ്പർമാർക്കറ്റിൽ നിത്യോപയോഗ സാധനങ്ങൾ, ഇലക്ട്രോണിക്സ്, ലുലു കണക്ട്, പച്ചക്കറി, പഴവർഗങ്ങൾ, ലുലു കിച്ചൻ എന്നീ വിഭാഗങ്ങളുണ്ട്.