ടാറ്റ ഹിറ്റാച്ചി സാക്സിസ് 220 എല്‍സി അള്‍ട്രാ പുറത്തിറക്കി
Sunday, February 11, 2024 1:20 AM IST
കൊച്ചി: ടാറ്റ ഹിറ്റാച്ചി സാക്സിസ് 220 എല്‍സി അള്‍ട്രാ എസ്കവേറ്ററുകള്‍ പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ടാറ്റ ഹിറ്റാച്ചിയുടെ സീനിയര്‍ മാനേജ്മെന്റും ഹിറ്റാച്ചിയുടെ അംഗീകൃത ഡീലര്‍ പാര്‍ട്ണറുമായ പിഎസ്എന്‍ കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് അള്‍ട്രാ എക്സ്കവേറ്ററുകള്‍ പുറത്തിറക്കിയത്.
ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലനച്ചെലവും ഉയര്‍ന്ന റീസെയില്‍ മൂല്യവും ഉള്ളതിനാല്‍ ഈ വിഭാഗത്തിലെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ സാക്സിസ് 220 എല്‍സി അള്‍ട്രാ നിക്ഷേപത്തില്‍ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു.
മെച്ചപ്പെടുത്തിയ പവര്‍ ബൂസ്റ്റ്, ക്ലാസ് സ്വിംഗ് വേഗതയില്‍ മികച്ചത്, കുറഞ്ഞ ഇന്ധന ഉപഭോഗം, ഒന്നിലധികം മോഡുകള്‍, കൂടിയ ബക്കറ്റ് വലിപ്പം എന്നിവയാണു പുതിയ സാക്സിസ് 220എല്‍സി അള്‍ട്രായുടെ പ്രധാന ആകര്ഷണങ്ങള്.
വിശ്വസനീയമായ ജാപ്പനീസ് എൻജിൻ, കോണ്‍സൈറ്റ് (ടെലിമാറ്റിക്സ് സ്യൂട്ട്), 7 ഇഞ്ച് എല്‍സിഡി മോണിറ്റര്‍, വിശാലമായ കാബിന് എന്നീ സൗകര്യങ്ങളും പ്രദാനം ചെയ്യുന്നു.