മുത്തൂറ്റ് ഫിനാന്‍സ്-ഫിക്കി കോര്‍പറേറ്റ് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ് സമാപിച്ചു
Sunday, February 11, 2024 1:20 AM IST
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ്, ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രിയുമായി സഹകരിച്ചു നടത്തിയ കോര്‍പറേറ്റ് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ് കൊച്ചിയിൽ സമാപിച്ചു.
ബാഡ്മിന്റണ്‍, ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരങ്ങളാണു സംഘടിപ്പിച്ചത്. സമാപനച്ചടങ്ങിൽ ജില്ലാ കളക്ടര്‍ എൻ.എസ്.കെ. ഉമേഷ്, മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ഫിക്കി കേരള സംസ്ഥാന കൗണ്‍സില്‍ മേധാവി സാവിയോ മാത്യു, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി തുടങ്ങിയവര്‍ പങ്കെടുത്തു.