കൊ​​​ച്ചി: എം​​​എ​​​സ്എം​​​ഇ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നു​​​ള്ള സം​​​രം​​​ഭ​​​ക​​​രി​​​ല്‍​നി​​​ന്ന് സാ​​​ധ​​​നങ്ങ​​​ള്‍ വാ​​​ങ്ങി വ്യാ​​​പാ​​​രം ന​​​ട​​​ത്തു​​​ന്ന വ്യാ​​​പാ​​​രി​​​ക​​​ള്‍​ക്ക് ആ​​​ദാ​​​യ​​​നി​​​കു​​​തി നി​​​യ​​​മ​​​ത്തി​​​ലെ 43 ബി (​​​എ​​​ച്ച്) വ​​​കു​​​പ്പ് ബാ​​​ധ​​​ക​​​മാ​​​ക്കു​​​ന്ന​​​ത് അ​​​പ്രാ​​​യോ​​​ഗി​​​ക​​​വും പ്ര​​​തി​​​ഷേ​​​ധാ​​​ര്‍​ഹ​​​വു​​​മാ​​​ണെ​​​ന്ന് കേ​​​ര​​​ള മ​​​ര്‍​ച്ച​​​ന്‍റ്സ് ചേം​​​ബ​​​ര്‍ ഓ​​​ഫ് കൊ​​​മേ​​​ഴ്‌​​​സ്(​​​കെ​​​എം​​​സി​​​സി).


15 മു​​​ത​​​ല്‍ 45 ദി​​​വ​​​സ​​​ത്തി​​​ന​​​കം പ​​​ണം ന​​​ല്‍​കി ഇ​​​ട​​​പാ​​​ട് തീ​​​ര്‍​ക്ക​​​ണ​​​മെ​​​ന്നും അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം ഈ ​​​തു​​​ക വ്യാ​​​പാ​​​രി​​​യു​​​ടെ ആ​​​ദാ​​​യ​​​ത്തി​​​ല്‍ ചേ​​​ര്‍​ത്ത് നി​​​കു​​​തി ഈ​​​ടാ​​​ക്കു​​​മെ​​​ന്നു​​​മു​​​ള്ള വ്യ​​​വ​​​സ്ഥ വ്യാ​​​പാ​​​രി​​​ക​​​ളെ വ​​​ള​​​രെ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന് സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ പ​​​റ​​​ഞ്ഞു.