പ്രഥമ രാജ്യാന്തര ഊർജമേള ഉദ്ഘാടനം ഇന്ന്
Wednesday, February 7, 2024 1:00 AM IST
തിരുവനന്തപുരം: എനർജി മാനേജ്മെന്റ് സെന്ററിന്റെ സ്ഥാപകദിനത്തോടനുബന്ധിച്ചു നടത്തുന്ന ത്രിദിന രാജ്യാന്തര ഊർജമേള തിരുവനന്തപുരം ടാഗോർ തിയറ്ററിൽ ഇന്നു രാവിലെ 11നു മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും.
ചടങ്ങിൽ കേരള സംസ്ഥാന ഊർജ സംരക്ഷണ പുരസ്കാരം സ്പീക്കർ എ.എൻ. ഷംസീർ സമർപ്പിക്കും.
മാണിക്കൽ പഞ്ചായത്തിൽ ഇഎംസിയും ഇഇഎസ്എലും ചേർന്ന് നടപ്പിലാക്കിയ പദ്ധതിയിൽ ഇലക്ട്രിക് സൈക്കിൾ ഉപയോഗം സംബന്ധിച്ച പഠന റിപ്പോർട്ട് സ്പീക്കർ പ്രകാശനം ചെയ്യും.
ബ്യൂറോ ഓഫ് എനർജി എഫിഷൻസി സെക്രട്ടറി മിലിൻഡ് ദിയോറെ മുഖ്യ പ്രഭാഷണം നടത്തും.