പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് ആശ്വാസമായി ആസ്റ്റര്‍ മെഡ്സിറ്റി
Tuesday, January 30, 2024 11:35 PM IST
കൊച്ചി: രണ്ടു വര്‍ഷത്തിനിടെ 100 ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡിബിഎസ്) ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ആസ്റ്റര്‍ മെഡ്സിറ്റി.
ശസ്ത്രക്രിയകളിലൂടെ പാര്‍ക്കിന്‍സണ്‍സ് രോഗത്തെ അതിജീവിക്കുകയും ചലനശേഷി വീണ്ടെടുക്കുകയും ചെയ്തവര്‍ ഈ വിജയം ആഘോഷിക്കാന്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ഒത്തുകൂടി.
സംഗീത സംവിധായകന് ഔസേപ്പച്ചന് മുഖ്യാതിഥിയായി. വൈദ്യശാസ്ത്രത്തിലെ മികവിന്റെയും ശാസ്ത്ര- സാങ്കേതിക രംഗങ്ങളില്‍ കൈവരിച്ച പുരോഗതിയുടെയും കൂടി നേട്ടമാണിതെന്ന് ആസ്റ്റര്‍ കേരള ക്ലസ്റ്ററിലെ പാര്‍ക്കിന്‍സണ്‍സ് ആന്‍ഡ് മൂവ്മെന്റ് ഡിസോര്‍ഡര്‍ ക്ലിനിക്ക് ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ പറഞ്ഞു.
ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്ഹാന് യാസിന്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി ഓപ്പറേഷന്‍സ് ഹെഡ് ധന്യ ശ്യാമളന്, ന്യൂറോസ്പൈന്‍ സര്‍ജറി വിഭാഗത്തിലെ ഡോ. അനുപ് എം. നായര്‍, ന്യൂറോ സര്‍ജറി വിഭാഗം ഡോക്ടര്‍ ഷിജോയ് പി. ജോഷ്വ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പാര്ക്കിന്സണ് രോഗത്തിന് ആസ്റ്ററില്‍ ചികിത്സ തേടിയവര്‍ ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു. ഭക്ഷണത്തിനുശേഷം ഹൗസ് ബോട്ട് യാത്രയും നടത്തിയശേഷമാണ് ഇവര്‍ പിരിഞ്ഞത്.