ഫെബ്രുവരി 13ന് സ്വര്‍ണവ്യാപാരികള്‍ കടകള്‍ അടച്ചിടും
Tuesday, January 30, 2024 11:35 PM IST
ചങ്ങനാശേരി: ചെറുകിട വ്യാപാര മേഖലയുടെ സമഗ്ര സംരക്ഷണത്തിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 29 ന് കാസര്‍ഗോട്ടുനിന്ന് ആരംഭിച്ച വ്യാപാര സംരക്ഷണ യാത്രാപരിപാടികളില്‍ ഓള് കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പങ്കെടുക്കും.
ഫെബ്രുവരി 13ന് എകെജിഎസ്എംഎ അംഗങ്ങളുടെ സ്ഥാപനങ്ങള്‍ പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് ജസ്റ്റിന് പാലത്രയും ജനറല്‍ സെക്രട്ടറി രാജന് ജെ തോപ്പിലും ട്രഷറര്‍ എസ്. രാധാകൃഷ്ണനും അറിയിച്ചു.