ജാവ 350 ബൈക്ക് അവതരിപ്പിച്ചു
Thursday, January 25, 2024 1:08 AM IST
തിരുവനന്തപുരം: മുൻകാലങ്ങളിൽ ഏറെ ശ്രദ്ധേയമായ ജാവാ ബൈക്കിന്റെ പുതിയ മോഡൽ വിപണിയിൽ ഇറങ്ങി.
ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് പുനർരൂപകല്പന ചെയ്ത ജാവ 350ന്റെ ഡൽഹിയിലെ എക്സ് ഷോറൂം വില 2,14,950 രൂപയാണ്. സുരക്ഷിതവും, മികച്ച ഹാൻഡ്ലിംഗ് ബ്രേക്കിംഗ് സൗകര്യമുള്ളതുമായ ക്ലാസിക് മോട്ടോർസൈക്കിളാണ് പുതിയ ജാവ 350. 334 സിസി ലിക്വിഡ് കൂൾഡ് എൻജിനാണ് ജാവ 350ൽ ഉള്ളത്.